ആലപ്പുഴ : നഗരസഭ സൗത്ത് സെക്കൻഡ് സർക്കിൾ പരിധിയിലുള്ള പുലയൻവഴി, വലിയമരം, വെള്ളക്കിണർ, ലജനത്ത്, സക്കറിയ ബസാർ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുലയൻവഴി മത്സ്യ മാർക്കറ്റിൽ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വെളളക്കിണർ ഭാഗത്ത് കളത്തിൽ പറമ്പിൽ സജീവ്, ഷെരീഫ് സ്റ്റോഴ്സിൽ ഷെരീഫ്, മുല്ലാത്ത് വാർഡിൽ കടവത്തുശ്ശേരി കാസിം, വലിയകുളം വാർഡിൽ നഹാസ് മൻസിലിൽ എൻ.റിയാസ്, ലജനത്തു വാർഡിൽ ഫിറോസ് നെസ്റ്റിൽ, ഷബന സ്റ്റോഴ്സ് ഉടമ സഫറുള്ള, അനീഫ് മൻസിലിൽ മുഹമ്മദ് റഫീഖ്, സഫീദ മൻസിലിൽ റഷീദ്, തകഴി കുന്നുമ്മ തൈവേലിക്കകം കെ.എസ്. പർവീൺ, സക്കറിയബസാറിൽ മുഹമ്മദ് സലിം എന്നിവരുടെ സഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തത്. ഇവരിൽ നിന്ന് പിഴ ഈടാക്കും.
120 കി.ഗ്രാം ഗ്രോസറി കവർ, 2 കി.ഗ്രാം പ്ലാസ്റ്റിക് കാരിബാഗ്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള 750 പേപ്പർ ഗ്ലാസ്, തെർമോക്കോൾ, ഡിസ്‌പോസബിൾ പേപ്പർ പ്ലേറ്റ്, ഡിസ്‌പോസിബിൾ സ്പൂൺ, പ്ലാസ്റ്റിക് ബഡ്സ്, പ്ലാസ്റ്റിക് റാപ്പ്, പ്ലാസ്റ്റിക് സ്‌ട്രോ എന്നിവയാണ് പിടിച്ചെടുത്തത്. ഹെൽത്ത് ഇൻസ്‌പെക്ടർ ഹർഷിദിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിൽ ജെ.എച്ച്.ഐമാരായ സുമേഷ് പവിത്രൻ, സി.ജയകുമാർ, വി.ശിവകുമാർ, കെ.സ്മിതമോൾ എന്നിവർ പങ്കെടുത്തു.