
ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 409ാം നമ്പർ തിരുവമ്പാടി ശാഖയിൽ വിദ്യാഭ്യാസ അവാർഡ് , പഠനസഹായ വിതരണം ഉദ്ഘാടനം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് നിർവ്വഹിച്ചു. ഗരസഭാ അദ്ധ്യക്ഷ സൗമ്യരാജ് മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തി. ഡോ.എൻ.ആർ.സജികുമാർ ചികിത്സാ സഹായവും ഡോ.കെ. അനിൽ ദത്ത് പഠന സഹായ വിതരണവും നിർവ്വഹിച്ചു. യോഗത്തിൽ പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.എസ്.ഷാജി സ്വാഗതവും കെ.പി.ബൈജു, ആർ.മനോജ് എന്നിവർ സംസാരിച്ചു. കെ.കെ.ധനപാലൻ നന്ദിയും പറഞ്ഞു.