ആലപ്പുഴ: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില അടിക്കടി കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുന്നതും വിഹിതം വെട്ടിക്കുറക്കുന്നതും പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലെഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.കൃഷ്ണപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു. മണ്ണെണ്ണയുടെ വില കഴിഞ്ഞ 86 രൂപ വർദ്ധിപ്പിച്ചപ്പോഴും റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുകയിൽ ഒരു പൈസ പോലും വർദ്ധനവുണ്ടായില്ല. കമ്മിഷൻ തുക വർദ്ധിപ്പിക്കുകയും, മണ്ണെണ്ണ നേരിട്ട് കടകളിൽ എത്തിക്കുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുകയും ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. കൃഷ്ണപ്രസാദും സെക്രട്ടറി എൻ.ഷിജീറും പറഞ്ഞു.