അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ കെട്ടിട നമ്പറിംഗ് , പെർമിറ്റ്, പെൻഷൻ, വിവിധ പരാതികൾ എന്നിവ പരിഹരിക്കുന്നത് സംബദ്ധിച്ച ഫയൽ അദാലത്ത് 12 ന് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഓഫീസിൽ നടക്കും. പരിഹരിക്കപ്പെടാത്ത പരാതികൾ ഉള്ളവർ അദാലത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.