abdul-asees
മുന്തിരിക്കുലകൾ പാകമായി വരുന്ന തന്റെ വീടിന്റെ മട്ടുപ്പാവിൽ അബ്ദുൽ അസീസ്

മാന്നാർ: മുന്തിരിയും ഡ്രാഗൺ ഫ്രൂട്ടും റംബുട്ടാനുമൊക്കെ വീട്ടുമുറ്റത്ത് വിളയിച്ച് ശ്രദ്ധേയനാകുകയാണ് എഴുത്തുകാരനായ മാന്നാർ മൂർത്തിട്ട പനമൂട്ടിൽ എൻ.പി അബ്ദുൽ അസീസ്. യാത്രയ്ക്കിടയിൽ കണ്ട ചെടിവില്പനശാലയിൽ നിന്നും ഇരുപത് രൂപകൊടുത്തു വാങ്ങിയ മുന്തിരിവള്ളി അസീസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിരവധി മുന്തിരിക്കുലകളുമായി പടർന്ന് പന്തലിച്ചിരിക്കുകയാണ്. ഓരോ കുലയിലും എട്ടുമുതൽ ഇരുപത്തിയഞ്ച് മുന്തിരികൾ വീതമുണ്ട്. വീടിന്റെ മട്ടുപ്പാവിൽ പൈപ്പുകൾ ഉപയോഗിച്ചു ക്രമീകരിച്ച പന്തലിലാണ് ഇവ പടർന്നു കിടക്കുന്നത്. മത്സ്യ-മാംസങ്ങൾ കഴുകുന്ന വെള്ളവും പഴകിയ കഞ്ഞിവെള്ളവുമാണ് പ്രധാനമായി നൽകിയത്. ഇടക്കിടക്ക് ചാണകവും എല്ലുപൊടിയും ഇടാറുണ്ടെന്നും അബ്ദുൽ അസീസ് പറയുന്നു.

മുന്തിരി പരിപാലിച്ച് വളർത്താമെന്ന് ഉറപ്പായതോടെ വ്യത്യസ്തയിനം മുന്തിരികൾ വളർത്താനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ആവശ്യത്തിന് മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാറിന്റെ നിർദേശങ്ങളും തേടാറുണ്ട്.

മുന്തിരി കൂടാതെ ഡ്രാഗൺ ഫ്രൂട്ടും റംബുട്ടാനും ഫാഷൻ ഫ്രൂട്ടും വളർത്തിവരുന്നു. ഒരാൾ പൊക്കത്തിലുള്ള നിരവധി റോബസ്റ്റാ കുലകളും അബ്ദുൽ അസീസിന്റെ കൃഷിയിടത്തിൽ പാകമായി നിൽപ്പുണ്ട്. വിവിധ മാദ്ധ്യമങ്ങളിലെ ഞായറാഴ്ചപ്പതിപ്പുകളിൽ ലേഖനങ്ങളും ഫീച്ചറുകളും എഴുതാറുണ്ട് അബ്ദുൽ അസീസ്.

ഭാര്യ ഫാത്തിമ ബീവിയും സോഫ്ട്‍വെയർ എൻജിനീയറായ മൂത്തമകൻ ഷമീമും എൻജിനീയറിംഗ് കോളേജിൽ അസി.പ്രൊഫസറായ ഇളയമകൻ ഷമീറും കൃഷിയെ സ്നേഹിക്കുന്ന അബ്ദുൽ അസീസിന്‌ എല്ലാ പിന്തുണയുമായും ഒപ്പമുണ്ട്.

മുന്തിരിയും ഡ്രാഗൺ ഫ്രൂട്ടുമെല്ലാം വിളയിച്ച് എഴുത്ത് മാത്രമല്ല കൃഷിയും തനിക്ക് കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകനായ മാന്നാർ മൂർത്തിട്ട പനമൂട്ടിൽ എൻ.പി അബ്ദുൽ അസീസ്. വിവിധ മാധ്യമങ്ങളിലെ ഞായറാഴ്ചപ്പതിപ്പുകളിൽ സ്ഥിരമായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിവരുന്ന അബ്ദുൽ അസീസ് യാത്രയ്ക്കിടയിൽ കണ്ട ചെടിവില്പനശാലയിൽ നിന്നും ഇരുപത് രൂപകൊടുത്തു വാങ്ങിയ മുന്തിരിവള്ളിയാണ് അസീസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിരവധി മുന്തിരിക്കുലകളുമായി പടർന്ന് പന്തലിച്ചിരിക്കുന്നത്. ഓരോ കുലയിലും എട്ടുമുതൽ ഇരുപത്തിയഞ്ച് മുന്തിരികൾ വീതമുണ്ട്. തുടക്കത്തിൽ പച്ചനിറമായിരുന്നത് വിളഞ്ഞുപഴുത്തു തുടങ്ങിയതോടെ കറുപ്പും ബ്രൗൺ നിറവുമായി മാറി.