മാവേലിക്കര: തെക്കേക്കര കൃഷി ഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും ഇന്ന് രാവിലെ 10ന് കുറത്തിക്കാട് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. സൗജന്യ മണ്ണ് പരിശോധന, വിവിധ നടീൽ വസ്തുക്കളുടെ സൗജന്യ വിതരണം, കാർഷിക കർമസേന, ഇക്കോഷോപ്, എഫ്.ഇ.ഒ, ആഴ്ച ചന്ത, കെ.വി.കെ.എഫ്.പി.ഒ, കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളുടെ വിപണനം എന്നിവ ഉണ്ടായിരിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.