ശ്രീകോവിൽ പ്രതിഷ്ഠ 11ന്
ചേർത്തല:കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിലെ ശ്രീകോവിൽ സമർപ്പണത്തിന് മുന്നോടിയായി ത്രിശക്തി സമീക്ഷാ സത്രത്തിന് ഇന്ന് തിരിതെളിയും.പൂർണമായും തഞ്ചാവൂർ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിലെ പ്രതിഷ്ഠ 11ന് നടക്കും.ഇന്ന് തുടങ്ങുന്ന സത്രവും ചടങ്ങുകളും 14ന് ക്ഷേത്ര ഉത്സവത്തോടെ സമാപിക്കും.
അഞ്ചു ലക്ഷത്തോളം ഭക്തജനങ്ങൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് പി.ഡി.ഗഗാറിൻ,ചെയർമാൻ,എൻ.രാമദാസ്,ജനറൽ കൺവീനർ സജേഷ്‌നന്ദ്യാട്ട്,പബ്ലിസിറ്റി കൺവീനർ പി.എ.ബിനു, ആർ.പൊന്നപ്പൻ,വി.കെ.അശോകൻ,കെ.പി.ആഘോഷ് കുമാർ,സുരേഷ് മാമ്പറമ്പിൽ,ടി.ഡി.ഭാർഗവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്നവർക്ക് നാലുനേരവും അന്നദാനം ഒരുക്കിയിട്ടുണ്ട്. അഡ്വ.ടി.ആർ.രാമനാഥൻ,പള്ളിക്കൽ സുനിൽ,വിമൽവിജയ് എന്നിവരാണ് സത്രത്തിന് നേതൃത്വം നൽകുന്നത്.
ഇന്ന് വൈകിട്ട് 4ന് കണ്ടമംഗലം ക്ഷേത്രത്തിൽ നിന്ന് 1008 ഉണ്ണിഗണപതി വേഷങ്ങളോടെ വിഗ്രഹ ഘോഷയാത്ര ആരംഭിക്കും.5ന് നടക്കുന്ന സമ്മേളനത്തിൽ 101വയസ് പിന്നിട്ട ദേവസ്വം കമ്മിറ്റി മുൻ അംഗം പള്ളിപ്പുറത്തുശേരി കുമാരൻ ദീപ പ്രകാശനം നിർവഹിക്കും.മന്ത്റി പി.പ്രസാദ് സ്ത്രം ഉദ്ഘാടനം ചെയ്യും.അഡ്വ.എ.എം.ആരിഫ് എം.പി അദ്ധ്യക്ഷത വഹിക്കും. ബദരീനാഥ് ക്ഷേത്ര മുൻ റാവൽജി ശ്രീധരൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും.ആറുമുതൽ രാവിലെ നടക്കുന്ന മഹാഗണപതിഹോമത്തിന് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ ആചാര്യന്മാർ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് കലാപരിപാടികൾ.
8ന് വൈകിട്ട് നടക്കുന്ന സത്രസന്ദേശ സമ്മേളനം മന്ത്റി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സലിം ഗ്രീൻവാലി അദ്ധ്യക്ഷനാകും. 9ന് വൈകിട്ട് നടക്കുന്ന സമ്മേളനം മന്ത്റി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. കളവംകോടം ശക്തീശ്വര ക്ഷേത്രം പ്രസിഡന്റ് അഡ്വ.സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷനാകും.
11ന് രാവിലെ 6.40ന് കാരുമാത്ര ഡോ.വിജയൻ തന്ത്റിയുടെയും,ജിതിൻഗോപാൽ തന്ത്റിയുടെയും, പി.കെ.ചന്ദ്രദാസ് ശാന്തി,നിബിൻശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠ. 9ന് നടക്കുന്ന ക്ഷേത്രസമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.തമിഴ്‌നാട് ദേവസ്വംമന്ത്റി ശേഖർ ബാബു ദീപ പ്രകാശനം നിർവഹിക്കും.എൻ.രാമദാസ് അദ്ധ്യക്ഷനാകും.ഗുരുരത്നംജ്ഞാന തപസ്വി മുഖ്യാതിഥിയാകും.കെ.ജി.രാജേശ്വരി,വി.ജി.മോഹനൻ,എൻ.എസ്.ശിവപ്രസാദ്,സതി അനിൽകുമാർ,എൻ.എൻ.സജിമോൻ എന്നിവർ സംസാരിക്കും.സജേഷ് നന്ദ്യാട്ട് സ്വാഗതവും ഗോപകുമാർ നന്ദിയും പറയും. വൈകിട്ട് 5ന് നടക്കുന്ന യതിപൂജയിൽ വിവിധ സന്യാസി ശ്രേഷ്ഠൻമാർ പൂജിതരാകും.12 മുതൽ 14വരെ ക്ഷേത്ര ഉത്സവം നടക്കും.