ചാരുംമൂട് : കോൺഗ്രസ് താമരക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.മുരളീധരൻ നായരെ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന്റെ ഛായാചിത്രവും അനാച്ഛാദനം ചെയ്തു. കെ. പി. സി. സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ടി.മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് ട്രയിനർ എസ്. താഹിന, പിബി ഹരികുമാർ, എൻ.ശ്രീകുമാർ,.കെ.എൻ അശോക് കുമാർ,എം ഇ ജോർജ്. പാത്ത്മുത്ത് , റെനി തോമസ്, ശ്രീകുമാർ അളകനന്ദ, സുരേഷ് കൃപ, കമറുദ്ദീൻ എന്നിവർ സംസാരിച്ചു.