chandalabhikshuki

മാന്നാർ: കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിന്റെ 100-ാം വാർഷികം നാഷണൽ ഗ്രന്ഥശാലയും മാന്നാർ യു.ഐ.ടി കോളേജും സംയുക്തമായി ആഘോഷിച്ചു. യു.ഐ.ടി കോളേജിൽ നടന്ന ആഘോഷച്ചടങ്ങ് എ.ആർ സ്മാരകസമിതി മുൻചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ഗ്രന്ഥശാല പ്രസിഡന്റ് എൽ.പി സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ശ്രീരഞ്ജിനി ചണ്ഡാലഭിക്ഷുകിയുടെ ഗാനാവതരണം ന്നടത്തി. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.വി.പ്രകാശ്, രാജേഷ് ബുധനൂർ , യു.ഐ.ടി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിജി വി.കുമാർ എന്നിവർ സംസാരിച്ചു.