അരൂർ : ജി.ഷണ്മുഖൻ പിള്ള സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്. എസ് എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ബ്ലൈന്റ് ഫുട്ബാൾ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ പി.എസ്. സുജിത്തിനെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.വി. അജയൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ. ഋതുരാജ് സ്വാഗതവും ശിശിര നന്ദിയും പറഞ്ഞു.