
മാരാരിക്കുളം: ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള പുരസ്‌ക്കാരത്തിന് അർഹമായ കലവൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റിനേയും, സെക്രട്ടറിയേയും അനുമോദിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ വേദി ജില്ലാ പ്രസിഡന്റ് പി. ജ്യോതിസ് ബാങ്ക് പ്രസിഡന്റ് വി.ടി.അജയകുമാറിനേയും,സെക്രട്ടറി തോട്ടപ്പള്ളി സുരേന്ദ്രൻ ബാങ്ക് സെക്രട്ടറി വി.എസ്.വിജിമോളിനെയും ആദരിച്ചു.ചടങ്ങിൽ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ താലൂക്ക് കമ്മറ്റി പ്രസിഡന്റ് പി.ആർ.രതീഷ്, ബോർഡംഗം പി.തങ്കമണി,ടി.ആർ.ദാസൻ, ബാങ്ക് അസി.സെക്രട്ടറി പി.എസ്.ശ്രീകല,ആശാ മോൾ എന്നിവർ പങ്കെടുത്തു.