ഹരിപ്പാട്: കേരളകൗമുദി ബോധപൗർണമി പദ്ധതി പ്രകാരം എക്‌സൈസ് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് രാവിലെ പത്തിന് നങ്ങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ്‌സ് എച്ച്.എസ്.എസിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റും ആർ.ഡി.സി കൺവീനറുമായ കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ്‌ അഡ്വ.യു.ചന്ദ്രബാബു അദ്ധ്യക്ഷനാകും. കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ പി.കെ സുന്ദരേശൻ ആമുഖപ്രഭാഷണം നടത്തും. ചേപ്പാട് യൂണിയൻ പ്രസിഡന്റും ആർ.ഡി.സി ചെയർമാനുമായ എസ്.സലികുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ പ്രസന്നകുമാർ സ്വാഗതം പറയും. സിവിൽ എക്സൈസ് ഓഫീസറും കാർത്തികപ്പള്ളി റേഞ്ച് വിമുക്തി കോ ഓർഡിനേറ്ററുമായ ജി.ജയകൃഷ്ണൻ ക്ളാസെടുക്കും.