
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 5315ാം നമ്പർ മിത്രക്കരി ശാഖായോഗത്തിലെ സംയുക്തവാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡു വിതരണവും നടന്നു. സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രറ്റിവ് കമ്മിറ്റിയംഗം സന്തോഷ് വേണാട് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.പി സുപ്രമോദം .അദ്ധ്യക്ഷനായി. ടി പി കൃഷ്ണൻകുട്ടി (പ്രസിഡന്റ്) ,രമണൻ( വൈസ് പ്രസിഡന്റ്), ഷാജി(സെക്രട്ടറി), സജിമോൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് കെ.കെ.ചന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം സജിമോൻ തുടങ്ങിയവർ സംസാരിച്ചു. ടി.പി.കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. .