
മാവേലിക്കര: സി.പി.എം ജില്ലാ കമ്മിറ്റിയംഗം, മാവേലിക്കര ഏരിയ സെക്രട്ടറി, കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം മാവേലിക്കര കാർഡ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അന്തരിച്ച സി.പി.എം നേതാവ് കെ.ഒ അബ്ദുൾ ഷുക്കൂറിന്റെ അനുസ്മരണ സമ്മേളനം മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ ഹാളിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ അദ്ധ്യക്ഷനായി. അനിവർഗീസ്, കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ, മുരളി തഴക്കര, കോശി അലക്സ്, ശ്രീകുമാർ, ജേക്കബ് ഉമ്മൻ എന്നിവർ സംസാരിച്ചു. കെ.മധുസൂദനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.