deepaprojwalanam
മാന്നാർ കുരട്ടിക്കാട് തേവരിക്കൽ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന ഏഴാമത് ശ്രീമഹാരുദ്രയജ്ഞത്തിന്റെ സമാരംഭസഭയുടെ ദീപപ്രോജ്വലനം സ്വാമിനി ഭവ്യാമൃത പ്രാണാ നിർവഹിക്കുന്നു.

മാന്നാർ : കുരട്ടിക്കാട് തേവരിക്കൽ മഹാദേവർ ക്ഷേത്രത്തിൽ ഏഴാമത് മഹാരുദ്രജ്ഞത്തിനു തുടക്കമായി. ക്ഷേത്രതന്ത്രി പറമ്പൂയില്ലം രാകേഷ് നാരായണൻ ഭട്ടതിരി യജ്ഞമണ്ഡപത്തിൽ ഭദ്രദീപ പ്രതിഷ്ഠയ്ക്ക് ശേഷം ധ്വജാരോഹണം നടത്തി. തുടർന്ന് 7 ന് യജ്ഞസമാരംഭ സഭ നടന്നു. സഭയുടെ ദീപപ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹീതശിഷ്യ സ്വാമിനി ഭവ്യാമൃത പ്രാണാ നിർവഹിച്ചു. സമാരംഭ സഭയുടെ ഉദ്ഘാടനം കേരള മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് ഐപിഎസ് നിർവഹിച്ചു. റിട്ട.ഡെപ്യൂട്ടി കളക്ടറും സമിതിയുടെ വർക്കിംഗ് ചെയർമാനുമായ എ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

മഹാരുദ്ര യജ്ഞം സമിതി ചെയർമാൻ ആർ.വെങ്കിടാചലം സ്വാഗതം പറഞ്ഞു. പനയന്നൂർകാവ് ക്ഷേത്രകാര്യദർശി ആനന്ദൻ നമ്പൂതിരി, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.സി ഓമനക്കുട്ടൻ, ബി.ഹരികുമാർ, എം.കെ കുട്ടൻ നായർ ചെറുതാല, ശ്രീ ശുഭാനന്ദാദർശാശ്രമം വൈസ് പ്രസിഡന്റ് ഷാലു, മഹാരുദ്രയജ്ഞം സമിതി ജനറൽ കൺവീനർ രാജേഷ് എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അജീഷ്.ആർ നന്ദി പറഞ്ഞു.