ഹരിപ്പാട്: ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബിന്റെ പുതിയ പ്രസിഡന്റായി മനോജ് അനിരുദ്ധൻ അധികാരമേറ്റു. മുൻ പ്രസിഡന്റ് അജിത് പാരൂർ അദ്ധ്യക്ഷത വഹിച്ചു. അടുത്ത റോട്ടറി ഗവർണർ സുധി ജബ്ബാർ മുഖ്യാതിഥിയായിരുന്നു. ഹരിപ്പാട് ഗ്രേറ്റർ റോട്ടറിയുടെ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഉദ്ഘാടനം സുധി ജബാർ നിർവഹിച്ചു. ഒരു ഡയാലിസിസ് രോഗിക്കുള്ള മരുന്നും ഡയലിസിനുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. വാത്സല്യം പദ്ധതിയിൽ പെടുത്തി വിദ്യാർത്ഥികളെ എം ബി ബി എസിനും സിവിൽ സർവീസ് പദ്ധതിയിൽ പഠിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും ആരോഗ്യമുള്ള കുട്ടികൾ സന്തോഷമുള്ള കുട്ടികൾ പദ്ധതി പ്രകാരം കുട്ടികളുടെ ദന്ത, ശ്രവണ, കാഴ്ച പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വാസയോഗമല്ലാത്ത വീടുകൾ അറ്റകുറ്റപണി നടത്തി വാസയോഗ്യമാക്കുന്ന പുനർജനി പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. അസിസ്റ്റന്റ് ഗവർണർ ഡോ. എസ്.പ്രസന്നൻ, ഡിസ്ട്രിക്ട് ചെയർമാമാരായ ഡോ. ജോണി ഗബ്രിയേൽ, എം.മുരുകൻ പാളയത്തിൽ, മുൻ ഗവർണർന്മാരായ ബി.ബാബുരാജ്, ജി.ജി.ആർ മായ സുരേഷ്, സെക്രട്ടറി ആർ.കെ പ്രകാശ്, മുൻ സെക്രട്ടറി ആർ.ഷിബുരാജ്, പി.സുരേഷ് റാവു, ഖജാൻജി അനിൽ പ്രസാദ് എന്നിവർ പങ്കെടുത്തു.