
ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് മുല്ലശ്ശേരിൽ ഗോപിയുടെ വീടിന് മുകളിലേക്കു മരം വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞു വീടിന്റെ മുകൾ വശത്തേയ്ക്ക് വീഴുകയായിരുന്നു. പഞ്ചായത്ത് മെമ്പർ ഹിമാഭാസി വീട് സന്ദർശിച്ചു. മരം മുറിച്ചു നീക്കാനുള്ള നടപടികൾ സ്വീകരിച്ചു. വിവരം ആറാട്ടുപുഴ വില്ലേജ് ഓഫീസറെയും അറിയിച്ചു.