ഹരിപ്പാട്: നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ അയൽക്കൂട്ട അംഗങ്ങൾ ഓണം വിപണനത്തിനായി ഒരുക്കുന്ന ബന്തി പൂകൃഷി "നഗരവസന്തം" നഗരസഭ ചെയർമാൻ കെ. എം രാജു ഉദ്ഘാടനം ചെയ്തു. തൈകളുടെ ആദ്യ വിതരണം സി ഡി എസ്‌ ചെയർപേഴ്സൺ സിന്ധു നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കൃഷ്ണകുമാർ, മഞ്ജു ഷാജി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ രേഷ്മ പരിശീലനം നൽകി.