തുറവൂർ : കുത്തിയതോട് ശ്രീരാമകുമാര ക്ഷേത്രത്തിലെ കാണിക്കവഞ്ചി പട്ടാപ്പകൽ മോഷണം പോയി. കഴിഞ്ഞ ദിവസം രാവിലെ 11 നാണ് നടയ്ക്ക് മുന്നിൽ പുറത്ത് വച്ചിരുന്ന താഴിട്ട ചെമ്പ്കുടത്തിന്റെ കാണിക്ക പാത്രം കവർന്നത്. യുവാവായ മോഷ്ടാവ് കാണിക്ക പാത്രം ചാക്കിലാക്കിയ ശേഷം കടന്നു കളയുന്നതിന്റെ ദൃശ്യംക്ഷേത്രത്തിനരികിലെ വീടിന്റെ സി.സി.ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ആക്രി ശേഖരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ക്ഷേത്രം ഭാരവാഹികൾ കുത്തിയതോട് പൊലീസിൽ പരാതി നൽകി. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.