മാവേലിക്കര: കേരളത്തിലെ പ്രധാന റോഡുകളിൽ സൈക്കിൾ പാതകൾ നിർമ്മിക്കണമെന്ന് ഓൾ കേരളാ സൈക്കിൾ ഡിലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ പ്രധാന റോഡുകളിൽ സൈക്കിൾ പാതകൾ നിർമ്മിക്കണമെന്നും സൈക്ലിനും, സൈക്കിൾ പാർട്സിനും ഏർപെടുത്തിയിരിക്കുന്ന 12 ശതമാനം ജി.എസ്.ടി 5ശതമാനം ആയി കുറക്കണമെന്നും വികസനപ്രവർത്തനവുമായി ബന്ധപ്പെട്ട് കുടിയൊഴുപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുന:രധിവാസവും നഷ്ടപരിഹാരവും നൽകണമെന്ന് കേരളാ സൈക്കിൾ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ഡി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി കണ്ണൻപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ, ട്രെഷറർ എം.ജി സോമൻ, ബോബൻ, റോയി ജോസ്, രാജേഷ് ഡി.ഷാ വി.എസ്, ശശിധരൻ, ദിനേശൻ, ജോർജ് പുതുക്കാരൻ, ഹാനിഫ ഭാരത്, ടക്കു ഭായ് എന്നിവർ സംസാരിച്ചു.