
കുട്ടനാട്: കൊവിഡ് രൂക്ഷമായിരുന്ന ഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ പ്രതിമാസം അയ്യായിരം രൂപ വീതം ആറുമാസം നൽകുമെന്ന വാഗ്ദാനം പാലിക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് പ്രവാസി കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് പ്രസിഡൻ്റ് സി.വി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിനോ ജോസഫ് കളത്തിൽ അദ്ധ്യക്ഷനായി. .ജില്ല പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജി.സൂരജ്, മാത്യൂസ് കൂടാരത്തിൽ. യു.എം.കബീർ, ഷാജി കരുമനശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു