അമ്പലപ്പുഴ : ഇന്ത്യ റിസർവ്വ് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഞ്ചു കിലോ മീറ്റർ റണ്ണിംഗ് ടെസ്റ്റ് ഇന്ന് മുതൽ 13 വരെയും, 19 മുതൽ 24 വരെയും എല്ലാ ദിവസവും രാവിലെ 5 മണി മുതൽ 11 വരെ നടത്തും. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന് കിഴക്കുവശം മുതൽ പഴയനടക്കാവ് റോഡിലൂടെ, ഗവ.മുസ്ലീം എൽ.പി സ്കൂൾ വരെ റണ്ണിംഗ് ടെസ്റ്റ് ഉണ്ടാകും. ഈ ദിവസങ്ങളിൽ രാവിലെ 5 മണി മുതൽ 11 വരെ ഇവിടെ വാഹന ഗതാഗതം കർശനമായി നിയന്ത്രിക്കുമെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു.