s

കായംകുളം: വില്ലേജ് ഓഫീസർ വിരമിച്ചു ഒരു മാസം കഴിഞ്ഞിട്ടും പുതുപ്പള്ളി വില്ലേജ് ഓഫീസിൽ പുതിയ ഓഫീസറെ നിയമിക്കാത്തതിൽ ബി.ജെ.പി പ്രതിഷേധിച്ചു.ഓഫീസർ ഇല്ലാത്തതിനാൽ ജനങ്ങൾ വളെരയേറെ ബുദ്ധിമുട്ടുന്നുണ്ട്. ഒരു ദിവസത്തെ വേതനം കളഞ്ഞു വില്ലേജ് പടിക്കൽ സർട്ടിഫിക്കറ്റുകൾക്കായി എത്തുന്നവരെ ഓഫീസർ ഇല്ല എന്നാ കാരണം പറഞ്ഞു മടക്കി അയക്കുകയാണ് പതിവ്. അടിയന്തരമായി ഇവിടെ വില്ലേജ് ഓഫീസറെ നിയമിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ബിജെപി ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.

പ്രസിഡന്റ്‌ സ്റ്റാലിൻ പുതുപ്പള്ളി, ജനറൽ സെക്രട്ടറി സുനിൽബാബു, വൈസ് പ്രസിഡന്റുമാരായ ധനജയൻ, ശ്രീരാജ്, സെക്രട്ടറിമാരായ ബാബുക്കുട്ടൻ കൊച്ചുതറയിൽ, ഹരീഷ്‌ലാൽ എന്നിവർ സംസാരിച്ചു.