ambala

അമ്പലപ്പുഴ : അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ, കരുമാടി ജംഗ്ഷന് സമീപം നിയന്ത്രണം തെറ്റിയ കാർ ഇടിച്ച്
കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോമർ തകർന്നു. ചൊവ്വാഴ്ച പുലർച്ചെ 4ഓടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് തിരുവല്ലയിലേക്ക് പോയ തിരുവല്ല സി.എം.ആർ സ്റ്റീൽ ഏജൻസി ഉടമ സിയാദും ഭാര്യയും സഞ്ചരിച്ച ഫോർച്ചൂണർ കാറാണ് അപകടത്തിൽപ്പെട്ടത്. സിയാദിന്റെ ഭാര്യയാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. കരുമാടിയിൽ വളവിലെത്തിയപ്പോൾ നിയന്ത്രണം തെറ്റിയ കാർ മൈൽക്കുറ്റിയിലിടിച്ച ശേഷം സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നെങ്കിലും ആർക്കും പരിക്കില്ല. ട്രാൻസ്‌ഫോമർ തകർന്നതോടെ പ്രദശത്തെ വൈദ്യംതി ബന്ധം പൂർണമായി നിലച്ചു. 3 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കെ.എസ് ഇ.ബി അധികൃതർ അറിയിച്ചു.കെ.എസ്.ഇ.ബിയുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.