
തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ അദ്ധ്യക്ഷനായി. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷൈലജൻ കാട്ടിത്തറ കരട് പദ്ധതി അവതരിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ബാബു, സെക്രട്ടറി കെ.ശോഭ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ, സി.ടിവിനോദ്, ആശ ഷാബു, ജെയിംസ് ആലത്തറ, വി.എൻ.നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.