ആലപ്പുഴ : ആലപ്പി ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ, ജൂനിയർ, സീനിയർ,മാസ്റ്റേഴ്സ് വെറ്ററൻ എന്നീ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നു. 15,16,17 തീയതികളിൽ രാമവർമ്മ കബ്ലിലും ആൽപൈറ്റ് സ്പോർട്സ് ക്ലബിലുമായി നടക്കുന്ന മത്സരത്തിൽ അണ്ടർ 11,13,15,17 വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ ഉണ്ടായിരിക്കും . 29,30,31 എന്നീ തീയതികളിൽ പുരുഷ,വനിത,മാസ്റ്റേഴ്സ് ,വെറ്ററൻസ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. കെ.ബി.എസ്.എ ഐഡി പുതുക്കേണ്ടതും പുതുതായി രജിസ്റ്റർ ചെയ്യുന്നവരും kbsa.co.in എന്ന വെബ്സൈറ്റിലൂടെ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 9 വരെ. ഫോൺ: 9846188432,9995552395.