ph

കായംകുളം:ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെയും ബോധവത്കരണ ക്ളാസുകളി​ലൂടെയും മാത്യകയാകുകയാണ് കായംകുളം സദേശിയും ഹരിപ്പാട് പൊലീസ് സ്റ്റേഷനി​ലെ എ.എസ്.ഐയുമായ നിസാർ പൊന്നാരത്ത്..

ലഹരി വിരുദ്ധ ദിനാചരണത്തി​ന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കോളേജുകളിലും സ്കൂളുകളിലും സാംസ്‌കാരിക ക്ലബ്ബുകളിലും നിസാർ ബോധവത്കരണ ക്ളാസെടുത്തി​രുന്നു. ചേർത്തല എൻ.എസ്.എസ് കോളേജ് , കായംകുളം നളന്ദ സാംസ്‌കാരിക ക്ലബ്‌, കൊപ്പാറേത്ത്ഹയർ സെക്കൻഡറി സ്കൂൾ, എരുവ ഈസ്റ്റ്‌ മുഹമ്മദൻസ്‌ സ്കൂൾ, മജ്‌ലിസ് ഇംഗ്ലീഷ് ഹൈസ്കൂൾ, ശ്രീ വിട്ടോബ ഹൈസ്കൂൾ,ചേർത്തല തിരുവിഴ ശ്രീ ശ്രീ രവിശങ്കർ ഇന്റർനാഷണൽ സ്കൂൾ,പുല്ലുകുളങ്ങര എൻ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ ആര്യാട് ലുഥറൻസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസ്, ചേർത്തല തിരുനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി സ്കൂളുകളിലാണ് ലഹരി ക്ലാസെടുത്തത്. ജനമൈത്രി പൊലീസിന്റെ ഭാഗമായിട്ടാണ് ക്ലാസുകൾ. കായംകുളം ഡിവൈ,എസ്.പി അലക്സ് ബേബി,പൊലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ പിന്തുണയും ഉണ്ട്. നിരവധി അംഗീകാരങ്ങളും നിസാറിനെ തേടി എത്തിയിട്ടുണ്ട്. ഫോൺ: 9037200330.