അരൂർ : എഴുപുന്ന സർവീസ് സഹകരണ ബാങ്കിലെ കീഴിലുള്ള ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ബാലവേദി കുട്ടികൾക്കായി ചോദ്യോത്തരപരിപാടി സംഘടിപ്പിച്ചു. റിട്ട. ഹെഡ്മാസ്റ്റർ ജോസഫ് ആന്റണി നേതൃത്വം നൽകി. ബാങ്ക് പ്രസിഡന്റ് പി.പി.അനിൽകുമാർ, എൻ.ജെ.ആന്റപ്പൻ,മനോജ് ലാൽ , ലൈല രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.