ആലപ്പുഴ : വയനാട്ടിൽ മാനന്തവാടിയിൽ 16,17 തീയതികളിലായി നടക്കുന്ന കേരള എൻ.ജി.ഒ സംഘ് 43-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇന്ന് പതാക ദിനമായി ആചരിക്കും. സംസ്ഥാനത്തെ എല്ലാ ഓഫീസ് കേന്ദ്രങ്ങളിലും പതാക ഉയർത്തി പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ സംസ്ഥാന ഭാരവാഹികളും താലൂക്ക് കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളും ഓഫീസ് തലങ്ങളിൽ ബ്രാഞ്ച് ഭാരവാഹികളും നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എൻ.രമേശ്, ജനറൽ സെക്രട്ടറി എ.പ്രകാശ് എന്നിവർ അറിയിച്ചു.