കായംകുളം: കേരള കർഷകസംഘം കൃഷ്ണപുരം മേഖലാ സമ്മേളനം കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷെയ്ക്ക്. പി.ഹാരീസ് ഉദ്ഘാടനം ചെയ്തു, മേഖലാ കമ്മിറ്റി പ്രസിഡന്റ് ഋഷികേശ് അമ്പനാട്ട് അദ്ധ്യക്ഷത വഹിച്ചു. .സി. അജികുമാർ, ജയദേവൻപിള്ള, എം. നസീർ, എം.വി.ശ്യാം, വിജയൻ, എച്ച്. ഹക്കീം, കോശിതരകൻ എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി,ഋഷികേശ് അമ്പനാട്ട്(പ്രസിഡന്റ്) വൽസലാ ദിവാകരൻ(വൈസ് പ്രസിഡന്റ്)
എം.വി.ശ്യാം(സെക്രട്ടറി) കോശി തരകൻ(ജോയിന്റ് സെക്രട്ടറി)ജ്യോതികുമാർ ജാൻസ്(ട്രഷറർ) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെയും 19 ഏരിയാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.