
ആലപ്പുഴ: ശക്തമായ കാറ്റിലും പേമാരിയിലും വീടിന് മുകളിൽ തെങ്ങ് വീണ് തകർന്ന ആസ്പറ്റോസ് ഷീറ്റ് , തറച്ചുകയറി ഗ്രഹനാഥനും മകനും പരുക്ക്. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ കണിയാംപറമ്പിൽ ഇ.കെ.അനിയനും (70 ), മകൻ ശ്രീജിക്കുമാണ് (34) പരിക്കേറ്റ നിലയിൽ ചികിത്സതേടിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും പേമാരിയിലും വീടിന് സമീപത്ത് നിന്ന തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. സ്വീകരണ മുറിയിൽ സംസാരിച്ചിരുന്ന അനിയന്റേയും ശ്രീജിയുടേയും മുകളിലേക്കാണ് ഷീറ്റ് പൊട്ടി വീണത്. ഷീറ്റ് തറഞ്ഞു കയറി ശ്രീജിയുടെ തലയ്ക്ക് ഗുരുതമായി മുറിവേറ്റിരുന്നു. ഇ.കെ.അനിയൻ നിസാര പരിക്കുകളുടെ രക്ഷപെട്ടു. ശ്രീജിയുടെ മാതാവ് വിജയമ്മയും ഭാര്യ പ്രസന്നകുമാരിയും അടുക്കളയിൽ ആയതിനാൽ തലനാരിഴയിൽ രക്ഷപെട്ടു. ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്.