
ആലപ്പുഴ: അബുദാബിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ് നടത്തിയെന്ന കൊല്ലം സ്വദേശിയുടെ പരാതി അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത കേസിൽ നാലു പേർ അറസ്റ്റിലായി. ആലപ്പുഴ വലിയകുളം എച്ച്.ആർ.വി.എം മാൻപവർ കൺസൾട്ടൻസി പാർട്ട്ണർമാരായ പത്തനംതിട്ട കുളനട സ്വദേശി പവികൃഷ്ണൻ, മലപ്പുറം മാരഞ്ചരി സ്വദേശി വിശാഖ് (29), തൃപ്പെരുന്തുറ വേനാട്ട് ഹൗസിൽ സോനു (31), സ്ഥാപനത്തിലെ ജീവനക്കാരൻ വൈശാഖ് എന്നിവരെ ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ എസ്.ഐ വി.ഡി.രജി രാജ്, എസ്.ഐ ബാലസുബ്രഹ്മണ്യൻ, എസ്.ഐ ഷാജിമോൻ, സി.പി.ഒമാരായ നദീം, ആന്റണി, രതീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്..