ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കൈതത്തിൽ 299-ാം ശാഖ വക ഗുരുദേവ ശാരദാ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാവാർഷികം ഇന്ന് ക്ഷേത്രം തന്ത്രി പവനേഷ്കുമാർ പൊന്നാരിമംഗലത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 6 ന് അഭിഷേകം,തുടർന്ന് ഗണപതിഹോമം,9 ന് നവകം,പഞ്ചഗവ്യം, കളഭപൂജ .തുടർന്ന് കലശാഭിഷേകം ഉച്ചയ്ക്ക് 12.30 ന് പ്രസാദവിതരണം,വൈകിട്ട് 7 ന് ദീപാരാധന.