ആലപ്പുഴ: മികച്ച പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ എം.ടി.ചന്ദ്രസേനൻ സ്മാരക അവാർഡിന് പന്ന്യൻ രവീന്ദ്രൻ അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എം.ടി.ചന്ദ്രസേനന്റെ ചരമദിനമായ ആഗസ്റ്റ് 16ന് അവാർഡ് സമ്മാനിക്കും. ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റായി പി.വി.സത്യനേശനെ തിരഞ്ഞെടുത്തു. സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പിജ്യോതിസ്, വി.മോഹൻദാസ്, ഇ.കെ.ജയൻ എന്നിവർ സംസാരിച്ചു.