അരൂർ: ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. റിട്ട.ഡി.ഇ.ഒ. വാഹിദ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജി.എച്ച്. എസ് .എസ് അദ്ധ്യാപകൻ മൈക്കിൾ സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റാണി മേരി മാതാ സംസാരിച്ചു.