ചേർത്തല: നെടുമ്പ്രക്കാട് ശിൽപ്പി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വയനാപക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണവും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും നാളെ വൈകിട്ട് 6ന് ലൈബ്രറി ഹാളിൽ നടക്കും.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.വി.ബാബു പി.എൻ.പണിക്കർ അനുസ്മരണം നടത്തും. ശിൽപ്പി പ്രസിഡന്റ് ശങ്കു ചേർത്തല അദ്ധ്യക്ഷത വഹിക്കും. പി.ഷാജിമോഹൻ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.