പൂച്ചാക്കൽ: പൂച്ചാക്കൽ മെഡിക്കൽ സെന്റർ വിമൻസ് ഹോസ്പിറ്റലിന്റെ ഒ.പി. ബ്ലോക്ക് ഉദ്ഘാടനവും ഗൈനക്കോളജി വിഭാഗത്തിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്ന് രാവിലെ 10ന് നടക്കും. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനം പൂച്ചാക്കൽ എസ് എച്ച്.ഒ. അജയ് മോഹൻ നിർവ്വഹിക്കും. പി.എം.സി. ചെയർമാൻ മുഹമ്മദ് ഖുത്തുബ്ബ ബാബു അദ്ധ്യക്ഷനാകും. അഡ്മിനിസ്ട്രേറ്റർ എസ്.രാജേഷ് സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. രജിത, പഞ്ചായത്തംഗം കെ.ഇ.കുഞ്ഞുമോൻ എന്നിവർ സംസാരിക്കും. മോഹൻ നന്ദി പറയും. ഡോക്ടർമാരായ വത്സമ്മ കെ.ജെറോം, ഹയറുന്നിസ, രാജേന്ദ്രപ്രസാദ്, കുട്ടപ്പൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.