1

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ കേളമംഗലം 212ാം നമ്പർ ശാഖയിൽ വനിതാസംഘം വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ വനിതാസംഘം സെക്രട്ടറി സിമ്മി ജിജി ഉദ്ഘാടനം ചെയ്തു. സി.പി.ശാന്ത അദ്ധ്യക്ഷയായി. യൂണിറ്റ് കൺവീനർ സുകുമാരി രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി സ്മിത സജിമോൻ (പ്രസിഡന്റ്) കവിത രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), സുകുമാരി രാജു (സെക്രട്ടറി), രാജി ഉണ്ണികൃഷ്ണൻ (ഖജാൻജി), തുളസി ബിജു, സുനിത, മഞ്ചു നിബു, സന്താനവല്ലി, ഷിമി അജയൻ (കമ്മറ്റിയംഗങ്ങൾ), രാജി നാരായണൻകുട്ടി, പ്രിയങ്ക, ദർശന ശശികുമാർ (യൂണിയൻ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.