ചാരുംമൂട്: ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ പരിധിയിൽ വിവിധ മേഖലകളിൽ പ്രതിഭകളായവർക്ക് പുരസ്‌കാരം നൽകുന്നു. പ്ലസ് ടു, വിഎച്ച്എസ്ഇ, എസ്എസ്എൽസി വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, ബിരുദ ബിരുദാനന്തര കോഴ്‌'സുകളിലെ റാങ്ക് ജേതാക്കൾ, വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ചവർ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകർ മാർക്ക് ലിസ്റ്റുകളുടെ പകർപ്പും സർട്ടിഫിക്കറ്റുകളും പൂർണമായ മേൽവിലാസവും പാസ്പോർട്ട് സൈസ് ഫോട്ടോയും ഫോൺ നമ്പരും സഹിതം അപേക്ഷ സമർപ്പിക്കണം. വിലാസം: നികേഷ് തമ്പി, ആലുംകീഴിൽ തറയിൽ, കറ്റാനം, പള്ളിക്കൽ പി. ഒ E-mail thampikattanam@gmail. com, Mob 9847478362. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലായ് 15.