photo

ചാരുംമൂട് : എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടിയെ ഇടക്കുന്നം 1225-ാം നമ്പർ ദേവിവിലാസം എൻ.എസ്.എസ്. കരയോഗം അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവരെയും അനുമോദിച്ചു. കരയോഗം പ്രസിഡന്റ് എസ്.സുകുമാരപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി വി.ശശിധരൻപിള്ള, ജി.ശങ്കരൻനായർ, ജയചന്ദ്രൻപിള്ള, സോമനാഥൻനായർ, കെ.ആർ.അനിൽകുമാർ, എൻ.സത്യൻപിള്ള, ഡി.രാജേഷ്‌കുമാർ, എം.വിശ്വംഭരക്കുറുപ്പ്, വി.ജി.ശശിധരൻപിള്ള, എൻ.എൻ.വിജയകാർണവർ, കെ.ചന്ദ്രശേഖരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.