photo

ചേർത്തല: ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി കേരളത്തിലാദ്യമായി മുഹമ്മയിൽ കമ്മ്യൂണി​റ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നതിന് നേതൃത്വം നൽകുകയും, പാലിയേ​റ്റീവ് ചികിത്സയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും നടത്തിയ ഡോ.സൈറൂഫിലിപ്പിന് മുഹമ്മയിലെ ജനകീയ കൂട്ടായ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറം ആദരിച്ചു.സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഡോക്ടർ സൈറു ഫിലിപ്പിനെ ആദരിച്ചു.സി.കെ.മണി ചീരപ്പൻ ചിറ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജയന്തി,ബേബി തോമസ് കണ്ണങ്കര,ടി.ഡി.രാജൻ,സോണി,പി.സി.ബേബി എന്നിവർ സംസാരിച്ചു . സി.പി.ഷാജി അരങ്ങ് സ്വാഗതവും സി.വി.വിദ്യാസാഗർ നന്ദിയും പറഞ്ഞു.