തുറവൂർ : കളരിക്കൽ കെ.വൈ.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണവിതരണവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അനിൽ കോനമ്മതറ അദ്ധ്യക്ഷത വഹിച്ചു. സി.പി.സോഫായി, ഡോ.ശരണ്യ ഷാജി, റോബിൻസൺ, വി.രമേഷ് ,കെ.ആർ. രെൻഷു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വിശ്വാസ് തോപ്പിൽ സ്വാഗതവും ട്രഷറർ വിഷ്ണു ചന്ദ്രൻ നന്ദിയും പറഞ്ഞു.