anus

പൂച്ചാക്കൽ : അരൂക്കുറ്റി ഗവ.യു.പി.സ്ക്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്ക്കൂൾ തല ഉദ്ഘാടനവും നടന്നു. പഞ്ചായത്തംഗം വിദ്യാരാജ് അദ്ധ്യക്ഷയായി. മാദ്ധ്യമ പ്രവർത്തകൻ പി.എസ്.വിനായകൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.എച്ച്.റഹിയ സ്വാഗതം പറഞ്ഞു. ബഷീർ കഥകളുടെ നാടക ആവിഷ്കാരവും കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും നടന്നു. മദർ പി.ടി.എ.പ്രസിഡന്റ് രഞ്ചു സുരേഷ്, വിദ്യാരംഗം ഉപജില്ലാ കോ ഓർഡിനേറ്റർ കെ.കെ.അജയൻ, ലൈബ്രറി ചാർജ് മിനിമോൾ ജോഷ്വാ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ ഇ.കെ.ശാരദ നന്ദി പറഞ്ഞു.