ആലപ്പുഴ: ഇന്ത്യൻ ഭരണഘ‌ടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രവിപുരത്ത് രവീന്ദ്രൻ, വി.ശശി, ജനറൽ സെക്രട്ടറിമാരായ ബൈജു സി.മാവേലിക്കര, കെ.സി.ആർ. തമ്പി, ഭാരവാഹികളായ വസന്താ ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ, എം.ദിവാകരൻ, ഐശ്വര്യ തങ്കപ്പൻ, വി.വാസുദേവൻ, സി.പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.