photo

ചേർത്തല : മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്ത് പാടശേഖര നെല്ല് ഉത്പാദക സമിതിയുടെ നേതൃത്വത്തിൽ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനം നടത്തി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ അങ്കണവാടിക്ക് സമീപം നടന്ന ചടങ്ങിൽ യുവ കർഷക അവാർഡ്‌ ജേതാവ് എസ്.പി.സുജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ആര്യാട്‌ ബ്ലോക്ക് പഞ്ചായത്തംഗം പി.എ.സബീന,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.വി.അജിത്ത് കുമാർ,പഞ്ചായത്ത് വികസന കാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എം.എസ്.സന്തോഷ്,പഞ്ചായത്തംഗങ്ങളായ കെ.എസ്.ഹരിദാസ്,എം.വി.സുനിൽകുമാർ,കൃഷി ഓഫീസർ സമീറ,പാടശേഖര സമിതി സെക്രട്ടറി ടി.എം.സമദ് എന്നിവർ സംസാരിച്ചു.