മാവേലിക്കര : കുറത്തികാട് ശ്രീമഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികപൂജയും കലശവും 8 ന് തന്ത്രി വെട്ടിക്കോട് മേപ്പള്ളി ഇല്ലം പരമേശ്വരർ വിനായകൻ നമ്പൂതിരിയുടെയും മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് തിരുമുമ്പിൽപറ, 8മുതൽ ശിവപുരാണപാരായണം, 10ന് കലശപൂജയും അഭിഷേകവും വൈകിട്ട് 6.45ന് ദീപാരാധന, 7ന് അത്താഴപൂജ.