
മാന്നാർ: ഭരണഘടന വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. രാധേഷ് കണ്ണന്നൂർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. അഡ്വ. നാഗേഷ് കുമാർ, ജോജി ചെറിയാൻ, അജിത്ത് പഴവൂർ,ടി. എസ് ഷെഫീക്ക്, ടി കെ ഷാജഹാൻ സതീഷ് ശാന്തി നിവാസ്, കെ ബാലസുന്ദര പണിക്കർ, വത്സല ബാലകൃഷ്ണൻ, സുജിത്ത് ശ്രീരംഗം, അനിൽ മാന്തറ, സണ്ണി പുഞ്ചമണ്ണിൽ, ഹരികുട്ടംപേരൂർ, ഷാജി കോവുംപുറത്ത്, സാബു ട്രാവൻകൂർ, അശോകൻ ബുധനൂർ, സുരേഷ് തെക്കേകാട്ടിൽ, സജി വെട്ടിക്കാട്, തുടങ്ങിയവർ സംസാരിച്ചു