
ആലപ്പുഴ : വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ മുഹമ്മ ആസാദ് മെമ്മോറിയൽ ഗവ.എൽ.പി സ്കൂളിൽ നടന്ന സാഹിത്യോത്സവം വയലാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ആർ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ ശ്രീനാഥ് നിർവഹിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് കുട വിതരണവും വായനാമത്സര വിജയികൾക്കുള്ള സമ്മാന വിതരണവും മുഹമ്മ ഗ്രാമപഞ്ചായത്ത് അംഗം വിനോമ്മ രാജു ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സംസ്ഥാന അമച്വർ കിക്ക് ബോക്സിംഗ് സ്വർണമെഡൽ ജേതാവുമായ അദ്വൈത രജനീഷിനെ സ്കൂൾ പി.ടി.എയും അദ്ധ്യാപകരും ചേർന്ന് ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.വിമല സ്വാഗതവും സീനിയർ അസിസ്റ്റന്റ് അഞ്ചു തിലകൻ നന്ദിയും പറഞ്ഞു.