മാന്നാർ: മാന്നാർ ഗ്രന്ഥശാലയുടെയും മാന്നാർ നായർസമാജം ബോയ്സ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബഷീർ അനുസ്മരണം ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ്‌ലാൽ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക സുജ എ.ആർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ശങ്കരനാരായണൻ നായർ, ജെ.ഹരികൃഷ്ണൻ, വിനീത ബാലകൃഷ്ണ, മാധവൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.