photo

കരുനാഗപ്പള്ളി: കട്ടച്ചിറ ക്യാപ്റ്റൻ എൻ.പി.പി മെമ്മോറിയൽ സ്കൂളിലെ സാഹിത്യ ക്ലബ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നു വൈക്കം മുഹമ്മദ്

ബഷീർ അനുസ്മരണം നടത്തി. കറ്റാനം ഭരണിക്കാവ് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സുഭാഷ് ഗ്രന്ഥപാരായണ സംഘം ആൻഡ് വായനശാലയിൽ നടന്ന അനുസ്മരണ സമ്മേളനം വായനശാല സെക്രട്ടറി രവി സിതാര ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. പി. മായ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് കൈമാറുകയും അംഗത്വമെടുക്കുകയും ചെയ്തു. മാനേജർ മായ ശ്രീകുമാർ, അഡ്മിനിസ്ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗറാം, അദ്ധ്യാപകരായ പ്രസന്നൻ, അനീഷ്‌, അസീസ്, ശ്രീലത, റാണി, ലീന, ഗായത്രി തുടങ്ങിയവർ നേതൃത്വംനൽകി.